Type Here to Get Search Results !

Bottom Ad

'കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ഉപ്പിട്ട ചായ കുടിക്കാന്‍'


കാസര്‍കോട് (www.evisionnews.in): കുടിക്കാനും കുളിക്കാനും ഉപ്പുവെള്ളത്തെ ആശ്രയിക്കുന്ന സംസ്ഥാനത്തെ ഏക ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടെ ഉപ്പുകഥകള്‍ കേട്ട് ജനം അമ്പരക്കുന്നു. വീടുകളിലും പൊതു ഇടങ്ങളിലും ഉപ്പോട് ഉപ്പുതന്നെയാണ് ചര്‍ച്ചാവിഷയം. അതിനിടയിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ടീ സ്റ്റാളില്‍ ചായയില്‍ ഉപ്പുരസം കലര്‍ന്ന വിഷയം ചര്‍ച്ചയായത് സ്‌റ്റേഷനിലുള്ളിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ടീ സ്റ്റാളിലും തൊട്ടടുത്ത മറ്റൊരു ടീസ്റ്റാളിലും നല്‍കുന്ന ചായയിലാണ് ഉപ്പുരസം പടര്‍ന്നു കയറിയത്. 

ഈ വിവരം നവമാധ്യമങ്ങളിലാകെ ചര്‍ച്ചയായി കഴിഞ്ഞു. നവമാധ്യമങ്ങളില്‍ ഒരാള്‍ പോസ്റ്റിയത് ഇങ്ങനെ. 'കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ഉപ്പിട്ട ചായ കുടിക്കാന്‍'.









Post a Comment

0 Comments

Top Post Ad

Below Post Ad