ചെറുവത്തൂര്‍ (www.evisionnews.in): കടുത്ത വേനല്‍ച്ചൂടില്‍ നാടാകെ വിയര്‍ത്തൊലിക്കുമ്പോള്‍ കുടുസ്സു മുറിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ കുരുന്നുകള്‍ കരിഞ്ഞുണങ്ങുന്നു. സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള കാരിയില്‍ തട്ടാത്ത് അങ്കണവാടിയിലെ പിഞ്ചു കുട്ടികള്‍ക്കാണ് ഈ ദുര്‍ഗതി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ വൈദ്യുതി ഉണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു ഫാന്‍ സ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലാത്തതാണ് ഇവിടെയുള്ള 19 കുട്ടികളുടെ ഈ ദുരവസ്ഥക്ക് കാരണം.
വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് കുടുസ്സ് മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും കുട്ടികളെ കെട്ടിടത്തിനു പുറത്ത് വിട്ടാണ് ദിവസം തള്ളി നീക്കുന്നത്. എന്നാല്‍ കുട്ടികളെ പുറത്തിറക്കിയാല്‍ സൂര്യാതപം എല്‍ക്കുമെന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ അങ്കണവാടി കുട്ടികളെ പുറത്തിറക്കരുതെന്ന് മേലധികാരികളില്‍ നിന്ന് കഴിഞ്ഞ ദിവസം ഉത്തരവ് വന്നതോടെ ഇപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കുടുസ്സു മുറിയിലിരുന്ന് കരിഞ്ഞുണങ്ങുകയാണ്.
Post a Comment
0 Comments