തിരുവനന്തപുരം (www.evisionnews.in): ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വട്ടിയൂര്‍ക്കാവിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെയാണെന്ന് ശ്രീശാന്ത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികൂടിയായ എസ്. ശ്രീശാന്തിന്റെ പ്രതികരണത്തെ പരിഹസിച്ച് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്തെത്തി. കുമ്മനം സച്ചിനെപോലെയെന്ന് ശ്രീശാന്ത്. ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകുമെന്നാണ് മാധവന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെയാണെന്നായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണ് സംസ്ഥാനത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
Post a Comment
0 Comments