Type Here to Get Search Results !

Bottom Ad

യുവതിയെ ബാലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം


മംഗളൂരു (www.evisionnews.in): യുവതിയെ ബലാത്സംഗം കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. 5000 രൂപ പിഴയും അടക്കണം. മൂഡബിദ്രി പദുകൊണാജെ കട്ടദബയലിലെ ഹരീഷ് കുമാറിനെയാണ് വ്യാഴാഴ്ച മംഗളൂരു അഡീഷണല്‍ കോടതി (നാല്) ശിക്ഷിച്ചത്. 

2011 മെയ് 16നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സ്ഥലത്തെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാലതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഹരീഷ് യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി കാട്ടിലേക്ക് കൊണ്ടുപോയി കാമദാഹം തീര്‍ത്തശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം സ്വര്‍ണാഭരണവും മൊബൈലും കവര്‍ന്നാണ് യുവാവ് കടന്നു കളഞ്ഞത്. തടവിന് ശിക്ഷിക്കപ്പെട്ട ഹരീഷ് മാലതിയുടെ അകന്ന ബന്ധുവാണ്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad