ബദിയടുക്ക (www.evisionnews.in): സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കൊണ്ടുന്ന പരിഷ്‌കാരങ്ങള്‍ പാഴായി. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച സാമൂഹിക കേന്ദ്രത്തിന്റെ മുറ്റത്ത് മാര്‍ബിള്‍ പാകി ടിക്കറ്റ് കൗണ്ടറും രോഗികള്‍ക്കു വിശ്രമമുറിയും പണിപൂര്‍ത്തിയായിട്ടും അടഞ്ഞുകിടക്കുകയാണ്. പുറത്തു നിന്നു ടിക്കറ്റ് വാങ്ങി അകത്ത് കാത്തിരിക്കുന്ന രീതിയിലാണ് ഇത് പണിതിട്ടുള്ളത്.
ദിനേനെ നിരവധി ആളുകളാണ് ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഗ്രില്‍ സ്ഥാപിച്ച കൗണ്ടറിന്റെ അകത്ത് പൊടിനിറഞ്ഞിരിക്കയാണ്. രോഗികള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് നിര്‍മിച്ച കെട്ടിടസമീപത്ത് ആംബുലന്‍സിനു പോലും തിരിയാന്‍ സൗകര്യമില്ല. വാഹനം ഒരുവിധം അകത്തു കയറിയാല്‍ പൊടി കൊണ്ടു കൗണ്ടര്‍ നിറയുന്നു. ആസൂത്രണമില്ലാതെ നിര്‍മിച്ച കൗണ്ടറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Post a Comment
0 Comments