Type Here to Get Search Results !

Bottom Ad

ഉപ്പുവെള്ളം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ മുടങ്ങുമെന്ന് ആശങ്ക


കാസര്‍കോട് (www.evisionnews.in): കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം ഇരട്ടിച്ചതോടെ ജനറല്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തത് ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് ആശങ്ക പരത്തി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കീടാണുമുക്തമാക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവും തുരുമ്പെടുക്കല്‍ ഭീഷണിയിലാണ്. ഇക്കര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഡി.എം.ഒയ്ക്ക് രേഖാമൂലം പരാതി നല്‍കി.

വാട്ടര്‍ അതോറിറ്റി വഴി ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്ന വെള്ളമാണ് ആശുപത്രിയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വൃത്തിയാക്കാനും ഈ വെള്ളം തിളപ്പിച്ചാണ് ഉപയോഗിക്കുക. കഴിഞ്ഞ ഒരുമാസമായി ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയതോടെ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ചിലതെല്ലാം തുരുമ്പെടുത്ത് തുടങ്ങി. 

രണ്ട് വര്‍ഷം മുമ്പും ഇതു പോലെ ഒട്ടേറെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിരുന്നു. ശുദ്ധജലം കിട്ടാത്തത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കിയിക്കുകയാണ്. 

കാസര്‍കോട്ടും നഗരപ്രദേശത്തും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം അപകടാവസ്ഥയിലാണിപ്പോള്‍. 900 പി.പി.എം ആണ് ഇപ്പോഴത്തെ അളവ്. ഇത് ആയിരം കടന്നാല്‍ പമ്പിംഗ് നിര്‍ത്തിവെക്കേണ്ടി വരും. വേനല്‍മഴ പെയ്താല്‍ മാത്രമേ കുടിവെള്ളത്തിലെ ഉപ്പിന്റെ അംശം കുറയുകയുള്ളൂവെന്നാണ് വാട്ടര്‍ അതോറിറ്റി വൃത്തങ്ങള്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad