തിരുവനന്തപുരം (www.evisionnews.in): പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം ആശ്വാസകരമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും വന്നതുകൊണ്ട് ഒരു സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള ഡി.ജി.പിയുടെ വാക്കുകളെ വളച്ചൊടിക്കേണ്ടന്നും ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പം നിന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരവൂര്‍ സന്ദര്‍ശനത്തെ കേരളാ പോലീസ് എതിര്‍ത്തിരുന്നതായി ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ചെന്നിത്തലയും പറഞ്ഞു.
ദുരന്ത ിവസം തന്നെ പ്രധാനമന്ത്രി സംഭവസ്ഥലത്ത് എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു സുരക്ഷ ഒരുക്കേണ്ടിവരും. ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും തിരക്കിലായിരുന്നു പോലീസ് സേന. ഇതിനിടെ മോദിയും രാഹുല്‍ ഗാന്ധിയും സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ അവരുടെ സുരക്ഷയും സെക്യൂരിറ്റിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയാണ് ഡി.ജി.പി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post a Comment
0 Comments