ചെമ്പിരിക്ക (www.evisionnews.in): ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സി.ബി.ഐ നടത്തുന്ന പുനരന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും അനുവദിക്കില്ലെന്ന് ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ശാഫിക്ക് കെ സുധാകരന്റെ ഉറപ്പ്.
കേരളത്തിലെ മുസ്ലിംലോകം ഉറ്റുനോക്കുന്ന കേസാണിത്. മരണം ആത്മഹത്യയായി തള്ളിയ സിബിഐയുടെ ആദ്യ അന്വേഷണത്തിനെതിരെ ജനവികാരം നാട്ടില്‍ കത്തിനില്‍ക്കുന്നുണ്ട്. ഈ വികാരം പുതിയ അന്വേഷണ സംഘം തിരിച്ചറിയണമെന്നും സുധാകരന്‍ ശാഫിയുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെമ്പിരിക്കയിലെ ശാഫിയുടെ വീട്ടിലെത്തിയ സുധാകരനൊപ്പം യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, വിനോദ് പള്ളയില്‍വീട്, അബ്ദുല്ല ഹുസൈന്‍ എന്ന അത്തച്ച, ഷംസുദ്ദീന്‍ ചെമ്പിരിക്ക എന്നിവരുമുണ്ടായിരുന്നു.
Post a Comment
0 Comments