മധൂര്‍ (www.evisionnews.in): മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള വെടിക്കെട്ട് ഇക്കൊല്ലം നടക്കില്ല. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം അധികൃതര്‍ എഡിഎമ്മിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കരിമരുന്ന് പ്രയോഗത്തിന് നിശ്ചയിച്ച സ്ഥലം അനുയോജ്യമല്ലാത്തതിനാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു.
16നാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. കരിമരുന്ന് പ്രയോഗം നടത്തിവരുന്ന വെടിത്തറയ്ക്ക് ചുറ്റും വീടുകളും ബാങ്കുകളടക്കമുള്ള നിരവധി സ്ഥാപനങ്ങളുമുണ്ട്. ഈ സ്ഥലത്ത് വെടിക്കെട്ട് നടത്തരുതെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണ കൂടത്തിന് പരാതി നല്‍കിയിരുന്നെങ്കിലും ചിലരുടെ പിന്തുണയോടെ വെടിക്കെട്ട് നടത്തിവരികയായിരുന്നു. ഇപ്പോള്‍ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിയും കരിമരുന്നും വേണ്ടെന്ന പൊതുവികാരം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മധൂര്‍ വെടിക്കെട്ടിനും വിലക്കേര്‍പ്പെടുത്തിയത്.
Post a Comment
0 Comments