Type Here to Get Search Results !

Bottom Ad

വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി: അധ്യാപിക കെട്ടിത്തൂങ്ങി ജീവനൊടുക്കി


വാരണസി (www.evisionnews.in): വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ ദു:ഖത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ ആത്മഹത്യ ചെയ്തു. ചരിത്ര അധ്യാപിക സ്വാതി പാണ്ഡെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബാദി ഗൈബിയിലെ വസതിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹം മുടങ്ങിയതിലൂടെ തന്റെ കുടുംബത്തിന് അപമാനം സഹിക്കേണ്ടിവന്നുവെന്നും ഇത് താങ്ങാന്‍ കഴിയുന്നില്ലെന്നും സ്വാതി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമല്ല.

മകളുടെ ആത്മഹത്യയില്‍ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വാതിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡീസല്‍ ലോക്കോമോട്ടീവ് കമ്പനിയില്‍ എഞ്ചിനീയറായ യുവാവുമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad