Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ സ്വകാര്യ ബസ് സമരം തുടങ്ങി


കണ്ണൂര്‍ (www.evisionnews.in): ബോണസ് വര്‍ധന ഉള്‍പ്പെടയുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ജില്ലയിലെ ജനജീവിതം ദുരിതത്തിലാക്കി. വിഷുവിന് മുമ്പ് 20 ശതമാനം ബോണസ് വിതരണം ചെയ്യുക, ഡി.എ വര്‍ധന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്.

രാവിലെ മുതല്‍ നഗരത്തില്‍ ഒരു സ്വകര്യ ബസും സര്‍വീസ് നടത്തിയിട്ടില്ല. ബസ് പണിമുടക്കിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളില്‍നിന്നു കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ തടയില്ലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.


Keywords: Kannur-news-bus-strike

Tags

Post a Comment

0 Comments

Top Post Ad

Below Post Ad