മുള്ളേരിയ (www.evisionnews.in): വീതികുറഞ്ഞ ഭാഗത്തെ അപകടം മുന്നില്‍ കണ്ട് നിര്‍മിച്ച കലുങ്ക് തകര്‍ന്നത് യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. മുള്ളേരിയ ബെള്ളൂര്‍ റോഡിലെ കാനക്കോട് മോന്തിയടുക്കത്താണ് റോഡരികിലെ കലുങ്ക് തകര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നത്. പൊട്ടിത്തകര്‍ന്ന് കിടന്നിരുന്ന കലുങ്ക് ആഴ്ചകള്‍ക്ക് മുമ്പ് വാഹനമിടിച്ചാണ് പൂര്‍ണമായും തകര്‍ന്നത്. പൊട്ടിത്തകര്‍ന്ന കലുങ്കിലന്റെ കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുന്നതും വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
ഒന്ന് ശ്രദ്ധതെറ്റിയാല്‍ വാഹനം കുഴിയിലേക്ക് പതിക്കുന്ന സാഹചര്യത്തെ കണക്കെലെടുത്താണ് തീരെ വീതി കുറഞ്ഞ റോഡരുകില്‍ കലുങ്ക് നിര്‍മിച്ചത്. ഇതു വളവിലാണെന്നതും യാത്രക്കാരുടെ ആശങ്ക കൂട്ടുന്നു. ഈ ഭാഗത്ത് അപായമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി നേരങ്ങളില്‍ അപകടസാധ്യത കൂടുകയാണ്. അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ ഇതിനു സമീപം താല്‍കാലിക വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരമാണ് ആവശ്യം.
Post a Comment
0 Comments