Type Here to Get Search Results !

Bottom Ad

വീട്ടുകാരുടെ തണലിൽ കുട്ടികൾ വളരണം : ഹഫീസ്‌ ചൂരി


കാസര്‍കോട്(www.evisionnews.in)പലപ്പോഴും നമ്മുടെ കുട്ടികൾ വഴി തെറ്റിപോകുന്നത്‌ വീട്ടുകാരുടെ ശ്രദ്ധയില്ലായ്മയാണ് . കുട്ടികളുടെ കൂട്ടുകെട്ടുകൾ എങ്ങനെയാണോ അതനുസരിച്ചായിരിക്കും അവരുടെ സ്വഭാവ ഗുണങ്ങൾ കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ അവരുടെ പഠിത്തത്തിലെ കാര്യങ്ങളോ മറ്റൊ അന്വേഷിക്കാൻ രക്ഷിതാക്കൾക്ക്‌ സമയം കിട്ടാറില്ല.ഇങ്ങനെ വരുമ്പോഴാണു അവരുടെ വളർച്ചയുടെ സ്വഭാവവും കൂട്ടുകെട്ടും വഴിതെറ്റിപോവുന്നത്‌. അവർക്ക്‌ നല്ലത്‌ ഏതെന്നോ ചീത്ത ഏതെന്നോ മനസിലാക്കാൻ പറ്റാത്ത ഒരു സമയമായിരിക്കും സ്കൂളിൽ പഠി ക്കുന്ന സമയം. ഒരാൾ എങ്ങനെ വളരണം എന്ന് തീരുമാനിക്കുന്ന സമയത്ത്‌ നേർവ്വഴി കാണിച്ചു കൊടുക്കാൻ ആളില്ലാതാവുമ്പോൾ വഴി തെറ്റി പോയാൽ അവരെ മാറ്റം കുറ്റപ്പെടുത്തേണ്ട ഒരു ആവശ്യകതയും ഇല്ല. കുട്ടികളുടെ വളർച്ചയിൽ ഒരു പരിധി വരെ മാതാപിതാക്കൾക്‌ തീരുമാനിക്കാൻ കഴിയും. ഇടയ്ക്കൊക്കെ അവരെ അടുത്തിരുത്തി വാൽസല്യത്തോടെ അവരുടെ കൂട്ടുകാരെ പറ്റിയും പഠനത്തെപറ്റിയും സ്കൂളിലെ മറ്റ്‌ കാര്യങ്ങളെ പറ്റിയും അന്വേഷിക്കുന്നത്‌ നല്ലതാണ് അത്‌ പോലെ ഓരൊ നാടുകളിലും സംസ്കാരിക കേന്ദ്രങ്ങൾ, കലാകായിക കേന്ദ്രങ്ങൾ , പാർട്ടീ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇടയ്കൊക്കെ ബോധവൽക്കരണം നടത്തുക .നമ്മുടെ ശ്രദ്ധയില്ലായ്മ ജീവിതകാലം മുഴുവൻ നമ്മളെ കണ്ണീരിലാഴ്ത്തിയേക്കാം
keywords : kanjav-kasaragod-discuss-hafeez-chori




Post a Comment

0 Comments

Top Post Ad

Below Post Ad