Type Here to Get Search Results !

Bottom Ad

ചെങ്കളയിലെ മുസ്ലിം ലീഗ് നേതാവ് എരിയാല്‍ അഹ്മദ് ഹാജി അന്തരിച്ചു


ചെര്‍ക്കള (www.evisionnews.in): ചെങ്കളയിലെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എരിയാല്‍ അഹ്മദ് ഹാജി (73)അന്തരിച്ചു. ചെങ്കള റഹ്മത്ത് നഗര്‍ ജമാഅത്ത് പ്രസിഡണ്ടായിരുന്നു. ചെങ്കള വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്. എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, എസ്.വൈ.എസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ചെങ്കള ഹൈദ്രോസ് ജമാഅത്ത് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അസുഖത്തെ തുടര്‍ന്ന് ഏറെനാളായി മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ്, മാഹിന്‍ സിദ്ദീഖ്, ഷൗക്കത്ത്, മുസ്തഫ, റഫീഖ്, നുസൈബ, ഉമൈറ, സാജിദ. സഹോദരങ്ങള്‍: മഹ്മൂദ് ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, ഖാദര്‍ ഹാജി എരിയാല്‍, പരേതരായ സൈനബ ആയിഷ, സുബൈദ, നഫീസ, സുഹ്‌റ. ബുധനാഴ്ച്ച റഹ്മ്മത്ത് നഗര്‍ ജുമ മസദ്ജിദ് അങ്കണത്തില്‍ ഖബറടക്കും.


Keywords: Kasaragod-news-chengala-muslim

Post a Comment

0 Comments

Top Post Ad

Below Post Ad