Type Here to Get Search Results !

Bottom Ad

വേദനയെ എഴുതി തോല്‍പ്പിച്ച് ഭവിഷത്ത്: വിജയമാഘോഷമാക്കി ഒരു നാട്


അഡൂര്‍ (www.evisionnews.in): ജന്മനാ ഇരുകാലുകളുമില്ലാത്ത ഭവിഷത്തിന്റെ എസ്.എസ്.എല്‍.സി വിജയം നാടിന്റെ ആഘോഷമായി. ഒരു എ ഗ്രേഡും രണ്ടു ബി ഗ്രേഡും ഉള്‍പ്പെടെ നേടിയാണ് ഭവിഷത്ത് ഉന്നത പഠനത്തിനു യോഗ്യത നേടിയത്. അഡൂര്‍ ബൈത്തനടുക്കയിലെ കൂലിപ്പണിക്കാരായ രാമചന്ദ്രന്‍ -സുശീല ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ഭവിഷത്ത്. 

ഏഴാം വയസില്‍ കര്‍ണാടകയിലെ സ്‌കൂളില്‍ ചേര്‍ത്ത ഭവിഷത്തിനെ മാതാപിതാക്കള്‍ ചുമന്നാണ് സ്‌കൂളില്‍ എത്തിച്ചിരുന്നത്. എട്ടാം ക്ലാസ് മുതലാണ് അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കാനെത്തിയത്. അഞ്ചു കിലോമീറ്ററിലേറെ ദൂരമുള്ള സ്‌കൂളിലേക്ക് ഓട്ടോ വിളിച്ചാണ് പോയിരുന്നത്. വീട്ടിലേക്ക് വരുന്നതും ഓട്ടോയില്‍ തന്നെ. 

സ്‌കൂളില്‍ അധ്യാപകര്‍ ഭവിഷത്തിനു വേണ്ടി പ്രത്യേക ശുചിമുറിയും ഇരിപ്പിടവും തയാറാക്കി നല്‍കി. കൂട്ടുകാര്‍ ചുമന്നാണ് കളിക്കളത്തിലെത്തിച്ചിരുന്നത്. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് മുമ്പില്‍ ഭവിഷത്തിന്റെ തുടര്‍ പഠനം ചോദ്യ ചിഹ്നമാവുകയാണ്. വല്ലപ്പോഴും ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ ആശ്രയം. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷ പ്രകാരം 20000 രൂപയുടെ സഹായം ലഭിച്ചിരുന്നു. ഭവിഷത്തിന് രണ്ട് സഹോദരങ്ങളുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad