Type Here to Get Search Results !

Bottom Ad

മണല്‍ കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി അറസ്റ്റില്‍


കുമ്പള (www.evisionnews.in): അനധികൃത മണല്‍ കടത്ത് പിടികൂടാനെത്തിയ എസ്.ഐയെയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും ടിപ്പര്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുമ്പള എസ്.ഐ ആയിരുന്ന ഇ. അനൂപ്കുമാറിനെയും സിവില്‍ പോലീസ് ഓഫീസറായ പി.പി.മധുവിനെയും അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൊഗ്രാല്‍ കെ.കെ. പുറത്തെ മുഹമ്മദ്കുഞ്ഞിയെ (28)യാണ് കുമ്പള പോലീസ് അറസ്റ്റുചെയ്തത്.

2015 നവംബറിലാണ് സംഭവം. മൊഗ്രാല്‍ കടവില്‍ നിന്ന് മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ എസ്.ഐയും സംഘവും പരിശോധനക്കായി എത്തിയതായിരുന്നു. പോലീസ് സംഘത്തെ കണ്ട് സംഘം രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്ന പോലീസിനെ വാഹനം കൊണ്ടിടിച്ചിട്ട ശേഷം മണല്‍കടത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി പലതവണ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ടിപ്പര്‍ ലോറിയുടെ ഉടമ കൂടിയാണ് ഇയാള്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ട് 2014-ല്‍ മറ്റൊരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ചന്തേര പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ് ഇ. അനൂപ് കുമാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad