പഠാന്‍കോട്ട് (www.evisionnews.in): പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ മുഹമ്മദ് തന്‍സീലിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയായിരുന്ന സംഘത്തിലെ അംഗമായ മുഹമ്മദ് തന്‍സീലിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും തന്‍സീലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ഭാര്യക്കും വെടിയേറ്റ് ഗുരുതമായി പരിക്കേറ്റു. രാത്രിയില്‍ ഒരു വിവാഹ സല്‍ക്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന തന്‍സീലിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. ആസൂത്രിതമായ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Post a Comment
0 Comments