തിരുവനന്തപുരം (www.evisionnews.in): ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുക.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എസ്.പി സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ നിര്‍ത്തിവക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments