Type Here to Get Search Results !

Bottom Ad

ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലിചെയ്യാന്‍ അനുവദിച്ചില്ല: വിമാനം വൈകിയത് രണ്ടര മണിക്കൂര്‍


ന്യൂഡല്‍ഹി (www.evisionnews.in): ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലിചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പൈലറ്റ് വിമാനത്തില്‍ ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് വിമാനം വൈകിയത് രണ്ടര മണിക്കൂര്‍. ബുധനാഴ്ചയാണ് സംഭവം. 110 യാത്രക്കാരുമായി പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് പൈലറ്റിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിയത്.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്കു പോകുകയായിരുന്നു വിമാനം. 'ഒരു പ്രത്യേക യുവതിയെ' സഹപൈലറ്റായി വേണമെന്ന് പൈലറ്റ് നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍ പൈലറ്റ് ആവശ്യപ്പെട്ട വനിതാ പൈലറ്റിനെ വിടാന്‍ അധികൃതര്‍ തയാറായില്ല. അവരെ ദല്‍ഹി വിമാനത്തില്‍ ജോലിക്കു നിയോഗിച്ചതിനാല്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ അവരില്ലെങ്കില്‍ ജോലിക്ക് പോകാന്‍ തയാറല്ലെന്ന് പൈലറ്റ് അറിയിയിച്ചതോടെ മറ്റൊരു പൈലറ്റിനെ വെച്ച് വിമാനം ഒമ്പതരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയായിരുന്നു. രാവിലെ ഏഴുമണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.


keyword-air india
Tags

Post a Comment

0 Comments

Top Post Ad

Below Post Ad