Type Here to Get Search Results !

Bottom Ad

കാസര്‍ക്കോട്ടെ പത്തുപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല


കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ പത്തു ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളില്‍ പകരക്കാരെ ഉടന്‍ നിയമിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളെ ഏകോപിക്കുന്ന പഞ്ചായത്ത് വകുപ്പിലെ ജില്ലാതല മേലാധികാരികളായ ഡെ. ഡയറക്ടറുടേയും അസി. ഡയറക്ടരുടെയും തസ്തികകളും കാസര്‍കോട് ഒഴിഞ്ഞുകിടക്കുകയാണ്. 
പൈവളിഗെ, കുമ്പഡാജെ, ഉദുമ, ചെറുവത്തൂര്‍, ദേലമ്പാടി, ഈസ്റ്റ് എളേരി, വലിയപറമ്പ്, കോടോം-ബേളൂര്‍, എന്‍മകജെ, മധൂര്‍, പഞ്ചായത്തുകളിലാണ് സെക്രട്ടറിമാരില്ലാത്തത്. സംസ്ഥാനത്തെ മൊത്തം 95 ഗ്രാമപഞ്ചായത്തുകളിലാണ് സെക്രട്ടറിമാരില്ലാത്തത്. ഏഴ് ജില്ലകളില്‍ ഡെ. ഡയറക്ടര്‍മാരില്ല. പഞ്ചായത്തുകളില്‍ സെക്രട്ടറിക്ക് കീഴിലുള്ള മറ്റു നിരവധി തസ്തകകളും ഒഴിഞ്ഞുകിടക്കുകയാണ്. പ്രമോഷനെ ചൊല്ലി ഉടലെടുത്ത കേസുകളും മറ്റുമാണ് സെക്രട്ടറിമാരുടെ തസ്തികകളില്‍ നിയമനം നടത്താന്‍ വൈകുന്നതിന് കാരണം.


keywords: kasargod-panchayath-no-secretary-

Post a Comment

0 Comments

Top Post Ad

Below Post Ad