മഞ്ചേശ്വരം (www.evisionnews.in): ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിച്ചു. എല്‍.ഡി.എഫും എന്‍.ഡി.എ.യും മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു. യു.ഡി.എഫ്. മണ്ഡലം കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച തുടങ്ങും. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ബി. അബ്ദുല്‍ റസാഖ് കഴിഞ്ഞ ദിവസങ്ങളില്‍ വോര്‍ക്കാടി, ഉപ്പള, ബന്തിയോട്, കയ്യാര്‍, മഞ്ചേശ്വരം, മംഗല്‍പാടി, മീഞ്ച എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.എച്ച്.കുഞ്ഞമ്പു മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളിലെ എസ്.സി. കോളനികളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കുമ്പളയില്‍ നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബേള, കുമ്പള എന്നിവിടങ്ങളിലെ കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. സി.എച്ച്. കുഞ്ഞമ്പു ചൊവ്വാഴ്ച എന്‍മകജെ, പുത്തിഗെ പഞ്ചായത്തുകളിലെ എസ്.സി. കോളനികള്‍ സന്ദര്‍ശിക്കും. പി.ബി. അബ്ദുല്‍ റസാഖ് ഉപ്പളയില്‍ നടക്കുന്ന യു.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
Post a Comment
0 Comments