Type Here to Get Search Results !

Bottom Ad

ഉമ്മന്‍ചാണ്ടി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി


കോഴിക്കോട്: (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. സിദ്ദീഖ് ജനവിധി തേടുന്ന കുന്ദമംഗലം മണ്ഡലത്തിലെ വോട്ടുകള്‍ ഉറപ്പാക്കുകയായിരുന്നു  സന്ദര്‍ശന ലക്ഷ്യം.

എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നത്. കോഴിക്കോട് എത്തുമ്പോള്‍ ഇവിടെ വരിക പതിവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും പ്രതികരിച്ചു. ടി. സിദ്ദീഖും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

keywords: umman-chandy-kanthapuram-conversation

Tags

Post a Comment

0 Comments

Top Post Ad

Below Post Ad