പിലിക്കോട്: (www.evisionnews.in) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. കാലിക്കടവിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചൂരിക്കൊവ്വലിലെ രതീഷിന്റെ ഓട്ടോറിക്ഷയാണ് വീട്ടുമുറ്റത്ത് കത്തിച്ചത്. വീടിനോടുചേര്‍ന്ന് കെട്ടിയ ഷീറ്റിനും ഓട്ടോയില്‍നിന്ന് തീ പടര്‍ന്നുപിടിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. രതീഷിനെ കൂടാതെ വൃദ്ധരായ അച്ഛനമ്മമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
ഒട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) അംഗമാണ് രതീഷ്. . സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.പി.എം., ബി.ജെ.പി., കോണ്‍ഗ്രസ് നേതാക്കള്‍ രതീഷിന്റെ വീട് സന്ദര്‍ശിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. രതീഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഒട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) കാലിക്കടവില്‍ പ്രകടനം നടത്തി.
keywords: auto-rikshow-fire-house-pilikkod
Post a Comment
0 Comments