Type Here to Get Search Results !

Bottom Ad

ഇക്വഡോര്‍ ഭൂകമ്പം: മരണം 413 ആയി


ക്വിറ്റോ: (www.evisionnews.in) ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ മരണം   413 ആയി. 2500 ലേറെ പേര്‍ക്കു പരുക്കേറ്റു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.നിരവധി രാജ്യങ്ങള്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 10000 ലധികം സൈനികരും 3500 പൊലിസുകാരും രംഗത്തുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇക്വഡോറില്‍ ഉണ്ടായത്. 1979 നു ശേഷം ഇതാദ്യമാണ് ഇക്വഡോറില്‍ ശക്തിയേറിയ ഭൂചലനമുണ്ടാകുന്നത്. വടക്കന്‍ ഇക്വഡോറിലെ മ്യൂസിന്‍ ടൗണിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. ഇവിടെ നിന്ന് 300 കി.മി അകലെയുള്ള പാലവും ഭൂകമ്പത്തില്‍ തകര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് പറഞ്ഞു. പ്രസിഡന്റ് റാഫേല്‍ കോറിയ ഇറ്റാലിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിച്ചു.

കനത്ത ഭൂചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. ഫ്‌ളൈ ഓവറുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്. പസഫിക് സുമാനി വാണിങ് സെന്റര്‍ ഇക്വഡോര്‍, കൊളംബിയ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

എന്നാല്‍ സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പ്രഭവകേന്ദ്രത്തിനു സമീപത്തെ പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിപാര്‍പ്പിച്ചതെന്നും തുടര്‍ചലന സാധ്യത കണക്കിലെടുത്താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

തീരദേശ പട്ടണമായ മ്യൂസിനെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ക്വിറ്റോയില്‍ ഭൂചലനം 40 സെക്കന്റ് നീണ്ടുനിന്നു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് പറഞ്ഞു.

10,000 സൈനികരും 3,500 പൊലിസുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് മേയര്‍ അറിയിച്ചു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം തീരദേശ പട്ടണമായ മ്യൂസിനില്‍ നിന്ന് 27 കി.മി അകലെ 19.2 കി.മി താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

keywords: earth-quake-Ecuador- death

Post a Comment

0 Comments

Top Post Ad

Below Post Ad