Type Here to Get Search Results !

Bottom Ad

ബാലമനസ് കീഴടക്കാന്‍ ആര്‍എസ്എസ് സണ്‍ഡേ സ്‌കൂള്‍ തുടങ്ങുന്നു


ന്യൂഡല്‍ഹി (www.evisionnews.in): കുട്ടികളെ ഹിന്ദു ധര്‍മ്മം പഠിപ്പിക്കുന്നതിനും ദേശസ്നേഹികളുമാക്കാന്‍ വേദോപദേശ ക്ലാസുകള്‍ തുടങ്ങാന്‍ ആര്‍എസ്എസ് നീക്കം. ഞായറാഴ്ചകള്‍ തോറും കുട്ടികളെ കൂട്ടിയിരുത്തി പുരാണങ്ങള്‍, ശ്ലോകങ്ങള്‍, ധര്‍മ്മം, ദേശസ്നേഹം,ഭജന എന്നിവ പഠിപ്പിക്കാനാണ് ശ്രമം. അടുത്തിടെ നടന്ന ജെഎന്‍യു, ഹൈദരാബാദ് സംഭവങ്ങളെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസിന്റെ മോറല്‍ സ്‌കൂളുകള്‍ ആരംഭിക്കാനിരിക്കുന്നത്. 

രാജ്യത്താകമാനം ഇത്തരം സ്‌കൂളുകള്‍ തുടങ്ങാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തില്‍ മാത്രം പദ്ധതി വിജയിച്ചില്ല. വരും തലമുറയിലെ വിദ്യാര്‍ത്ഥികളെ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നതിനും രാജ്യസ്നേഹികളാക്കുക എന്ന ആര്‍എസ്എസ് ദൗത്യത്തിന് നേതൃത്വം നല്‍കാനും ബാലഗോകുലം നേതാക്കളെയാണ് രാജ്യമാകെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

'ബാലഗോകുലത്തിന് കേരളത്തില്‍ മാത്രമേ വ്യാപിക്കാന്‍ പറ്റിയുള്ളു. കേരളത്തിന് പുറത്ത് മലയാളി കുടുംബങ്ങളുള്ളിടത്തും പക്ഷേ ഞങ്ങള്‍ക്ക് രാജ്യം മുഴുവന്‍ വ്യാപിക്കണം' ആര്‍എസ്എസ് ദേശീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ പറയുന്നു. 

അടുത്തിടെ ആര്‍എസ്എസ്ന്റെ ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ഗോകുല്‍ദര്‍ശന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും 75 ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ പരിപാടികള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad