Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ധനികന്‍ ബിജെപി: ദരിദ്രന്‍ സിപിഐ


ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ ധനികന്‍ ബിജെപി. ദരിദ്രനാകട്ടെ സിപിഐയും. തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്ക് പ്രകാരമാണ് ബിജെപി ധനികനും സിപിഐ ദരിദ്രനുമാവുന്നത്. കമ്മീഷനു കൊടുത്ത കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബിജെപിയുടെ വരുമാനം 970.43 കോടിയാണ്. അധികാരത്തില്‍ വന്ന കഴിഞ്ഞ വര്‍ഷം 44 ശതമാനമാണ് ബിജെപിയുടെ വരുമാന വളര്‍ച്ച. മറ്റൊരു പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസാവട്ടെ കണക്കൊന്നും സമര്‍പ്പിക്കാന്‍ മിനക്കെട്ടില്ല. ദേശീയ പാര്‍ട്ടികളില്‍ കണക്ക് കൊടുക്കാത്ത ഏക പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെ.

മറ്റൊരു ദേശീയ പാര്‍ട്ടിയായ സിപിഐക്കാണ് ഏറ്റവും കുറവ് വരുമാനം. റിപ്പോര്‍ട്ട് പ്രകാരം സിപി ഐക്ക് ആകെ ലഭിച്ചിരിക്കുന്നത് 1.84 കോടി രൂപ. ബിജെപിക്ക് വരുമാന വളര്‍ച്ച മുകളിലേക്കാണെങ്കില്‍ സിപിഐക്ക് താഴോട്ടാണ്. 24.28 ശതമാനം വരുമാനത്തിന്റെ കുറവാണ് എന്ന് മാത്രമല്ല വരുമാനം സിപിഐക്ക് മാത്രമേ കുറഞ്ഞിട്ടുള്ളു.

നവംബര്‍ 30 ആയിരുന്നു കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സി.പി.എം, സി.പി.ഐ, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ മാത്രമേ കണക്കുകള്‍ കൃത്യമായി കൊടുത്തിട്ടുള്ളു. എല്ലാത്തവണയെയും പോലെ വെളിപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad