Type Here to Get Search Results !

Bottom Ad

ഒത്തുപോകാനാവില്ല: കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പിന്മാറി


തൃശ്ശൂര്‍ (www.evisionnews.in): കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം നൂറുദ്ദീന്‍ പിന്മാറി. കോണ്‍ഗ്രസുമായി ഒത്തുപോകാനാവില്ലെന്നും മത്സരിക്കാനില്ലെന്നും നൂറുദ്ദീന്‍ ആര്‍.എസ്.പി നേതൃത്വത്തെ അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രതിഷേധം യുഡിഎഫിന്റെ ഭാഗത്തു നിന്നുയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം. 

അതേസമയം കെ.എം നൂറുദ്ദീനെ അനുനയിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് സൂചനകള്‍. ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള അനുരജ്ഞന ശ്രമങ്ങളാണ് ആര്‍എസ്പിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

ആരോഗ്യ പ്രവര്‍ത്തന രംഗത്ത് തന്നെ തുടരാനാണ് തനിക്ക് താല്പര്യം. ഇക്കാര്യങ്ങള്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നും നൂറുദീന്‍ പറഞ്ഞു. 'ആര്‍എസിപിയുടേയും യുഡിഎഫിന്റേയും കുറ്റം കൊണ്ടല്ല. എന്റെ തന്നെ വ്യക്തിപരമായ തീരുമാനമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടി ലൈനില്‍ പോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം ജനവിധി തേടിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad