വിദ്യാനഗര്‍: (www.evisionnews.in) കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായി പടുവടുക്കം വോയ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 9,10 തിയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള ഗ്രീന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടിലാണ് മത്സരം.
32 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് സിറ്റിഗോള്‍ഡ് നല്‍കുന്ന 22222 രൂപയും വോയ്സ് പടുവടുക്ക യുഎഇ കമ്മിറ്റി നല്‍കുന്ന 11,111 രൂപയും മദീനഷോമില്‍ നല്‍കുന്ന 2222രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.
പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി.എ ഷാഫി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് മെമ്പര്‍ സദാനന്ദന്‍ അധ്യക്ഷത വഹിക്കും. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ-കോര്‍ഡിനേറ്റര്‍ സയ്യിദ് സവാദ്, യുവജന ക്ഷേമബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നൊയില്‍ ടോമിന്‍ ജോസഫ് പ്രസംഗിക്കും. അബ്ദുല്‍ റഹീം ബേനൂര്‍ സ്വാഗതവും മഷൂദ് അഹമ്മദ് അബ്ബ് നന്ദിയും രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895688678 എന്ന നമ്പറില്‍ ബന്ധപ്പെടുക.
keywords; fund-for-welfare-foot-ball-tournament
Post a Comment
0 Comments