കാസര്‍കോട്:(www.evisionnews.in)ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ ജില്ലയിലെ ബഹുജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് യു.ഡി.എഫ് ജില്ലാ ലെയ്‌സന്‍ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പ്രസ്ഥാവിച്ചു. കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു നടത്തിയ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറിമാരായ അഷ്‌റഫ് എടനീര്‍, മമ്മു ചാല, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സെക്രട്ടറിമാരായ ശെരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ഒ.എം ശഫീഖ്, കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി, കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി, ഐ.എന്‍.ടി.യു.സി സെക്രട്ടറി എ. വാസുദേവന്‍, സി.ഐ.ടി.യു സെക്രട്ടറി എസ്. അനില്‍ കുമാര്‍, ഹമീദ് ബെദിര, എസ്.എച്ച് ഹമീദ്, പി.ഐ.എ ലത്തീഫ്, സുബൈര്‍ മാര, മാഹിന്‍ മുണ്ടക്കൈ, ശാഫി ചേരൂര്‍, ഖലീല്‍ പടിഞ്ഞാര്‍, എസ്.എ സഹീദ്, ശിഹാബ് റഹ്മാനിയ നഗര്‍, അഷ്‌റഫ് മുതലപ്പാറ, എ.എ അബ്ദുല്‍ റഹ്മാന്‍, എസ്.പി സലാഹുദ്ദീന്‍, സി. അബ്ദുല്‍ റഷീദ്, ടി.പി മുഹമ്മദ് അനീസ്, ടി. അബ്ദുല്‍ മുനീര്‍, പി. കൃഷ്ണന്‍, പി.എം.എ റസാഖ്, ബി.എസ് അബ്ദുല്ല പ്രസംഗിച്ചു.

Post a Comment
0 Comments