മധൂര്‍:(www.evisionnews.in)പട്‌ള-മായിപ്പാടി റോഡിലെ ബൂഡ് പള്ളിക്ക് സമീപം സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. കൊച്ചുകുട്ടികള്‍ക്ക്‌പോലും കൈയ്യെത്തും ദൂരത്താണ് ട്രാന്‍സ്‌ഫോര്‍ സ്ഥാപിച്ചിരിക്കുന്നത്. നൂറിലധികം സ്‌കൂള്‍ കുട്ടികള്‍ നടന്ന് പോവുന്നതും ഈ വഴിയാണ്.ട്രാന്‍സ്‌ഫോര്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് പട്‌ള ലൈബ്രറി കമ്മിറ്റി ആവശ്യപ്പെട്ടു.നാട്ടുകാര്‍ നിരന്തരം അധികൃതരുടെശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല.
യോഗത്തില്‍ ഹാരിസ് പട്‌ല അധ്യക്ഷത വഹിച്ചു.പി. അബൂബക്കര്‍, സി.എച്ച് അബൂബക്കര്‍, ഉസ്മാന്‍ കപ്പല്‍, മുഹമ്മദ് കുഞ്ഞി അരമന,പി.ബഷീര്‍, ആസിഫ്, ബി.എം ഹാരിസ്, നാഫിഅ് പട്‌ല, സലീം പട്‌ല, ജാസിര്‍ പ്രസംഗിച്ചു.ബി.എം റസ്സാഖ് സ്വാഗതവും കെ.എം സഹീദ് നന്ദിയും പറയും
keywords : danger-patla-transformer

Post a Comment
0 Comments