മലപ്പുറം: (www.evisionnews.in) മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിന്റെ മനസില്‍ ഇപ്പോള്‍ ആരുമില്ലെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിയെ പിന്തുണക്കണമെന്ന് അതാത് മതസംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും മജീദ് വ്യക്തമാക്കി.
വിവാദങ്ങള്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ല. കുന്നമംഗലം, ബാലുശ്ശേരി സീറ്റുകള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താല്‍കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണെന്നും മജീദ് പറഞ്ഞു.
എല്‍.ഡി.എഫിന്റെ മദ്യനയം പൊള്ളയാണ്. മദ്യവര്‍ജനമാണ് അവര്‍ പറയുന്നത്. എന്നാല്‍, ഭരണത്തിലുള്ള ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് മദ്യവര്‍ജനത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കൂടുതല്‍ ഷാപ്പുകളും ബാറുകളും അനുവദിക്കുകയാണ് അവര്‍ ചെയ്തതെന്നും മജീദ് പറഞ്ഞു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യവിമുക്തമാക്കണം എന്നതാണ് യു.ഡി.എഫ് ലക്ഷ്യമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
keywords; chief-minister-not-selected-iumol-kpa-majeed-says
Post a Comment
0 Comments