Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പുതിയ സമരങ്ങള്‍ അനുചിതമെന്ന് ആക്ഷേപം


കാസര്‍കോട് (www.evisionnews.in): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റിയില്‍ സമൂഹത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികളെ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് ആരോപണം. അതേസമയം, രാഷ്ട്രീയ നേതൃത്വങ്ങള്‍ വെവ്വേറെയായി ഖാസിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളുമായി നിരന്തരം ദുരൂഹമരണം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സിബിഐയുടെ പുതിയ ടീം പുനരന്വേഷണം തുടങ്ങിയ വേളയില്‍ ഇതിന്റെ പേരിലുള്ള പുതിയ സമരങ്ങളുടെ ഔചിത്യവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

മരണം ആത്മഹത്യയാക്കി കേസന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കെതിരെ ഖാസിയുടെ മകന്‍ സി.എം മുഹമ്മദ് ഷാഫി എറണാക്കുളം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ തന്നെ കേസ് പുനരന്വേഷിക്കണമെന്ന് ഉത്തരവായത്. കോടതിയില്‍ നിന്ന് അവിശ്വസനീയമായ വിധി വന്നതോടെയാണ് ഖാസി വിഷയം മറന്ന സംഘടനകള്‍ വീണ്ടും തലപൊക്കുന്നത്. സിബിഐയുടെ പുതിയ ടീം കേസ് ശരിയായ നിലയില്‍ അന്വേഷണം നീക്കണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചായിരിക്കണമെന്ന് ഖാസിയുടെ മകനും അദ്ദേഹത്തെ സഹായിക്കുന്ന സുഹൃത്തുക്കളും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിന് വേണ്ടിയുള്ള നിയമോപദേശങ്ങളും ഇവര്‍ തേടുന്നുണ്ട്. 

അതിനിടയിലാണ് ഇത്രയും നാള്‍ ഉറങ്ങിക്കിടന്ന ആക്ഷന്‍ കമ്മിറ്റി വീണ്ടും ഉണര്‍ന്നത്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ഖാസിയുടെ വിഷയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവണതകളും ഇതിനകം വിമര്‍ശനവിധേയമായിട്ടുണ്ട്. 
അതിനിടെ ഖാസിയുടെ ഘാതകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എപ്രിലല്‍ 29 മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad