തളങ്കര (www.evisionnews.in): കുടുംബത്തിനകത്ത് പഴയ കാലം പോലെ ഊഷ്മളമായ ബന്ധം നഷ്ടപ്പെടുമ്പോഴാണ് കുട്ടികള്‍ക്കിടയില്‍ ലഹരി ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് യുവ എഴുത്തുകാരനും ഇ-വിഷന്‍ ഡയറക്ടറുമായ ഖയ്യൂം മാന്യ പറഞ്ഞു. ഫ്രണ്ട്സ് ജദീദ് റോഡ് സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
വീട്ടിനുള്ളില്‍ നിന്നാണ് ആദ്യത്തെ ബോധവത്കരണം ആരംഭിക്കേണ്ടത്. കുടുംബവും മഹല്ലുകളും അധ്യാപകരും ഉള്‍പ്പടെയുള്ള സാമൂഹിക സ്ഥാപനങ്ങള്‍ ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങണം. മതപണ്ഡിതന്മാര്‍ക്ക് നേരെ പോലും പരസ്യമായി കയ്യോങ്ങുന്ന അവസ്ഥ ഏറെ ഭീതിജനകമാണെന്നും പ്രതികരിക്കേണ്ട സമയം വൈകിയിരിക്കുകയാണെന്നും ഖയ്യൂം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. മുസ്ലിം ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.എ ബഷീര്‍ അധ്യക്ഷത വഹിച്ചു. മുജീബ് അഹമദ്, അസ്ലം ജദീദ് റോഡ്, ശിഹാബ് ബാങ്കോട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.എ മഹമൂദ്, സവാഫര്‍, അനസ്, ഹാരിസ് പ്രസംഗിച്ചു.
Post a Comment
0 Comments