കാസര്‍കോട് (www.evisionnews.in): പ്രമുഖ പണ്ഡിതനും ചെമ്പിരിക്ക -മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ കറുത്ത കൈകളെ ഉടന്‍ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംഘടിപ്പിക്കുന്ന അനിശ്ചിത കാല സമരം 30ന് വൈകിട്ട് മുന്ന് മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത നേതാക്കള്‍ സംബന്ധിക്കും.
ഖാസി കേസില്‍ സിബിഐ സംഘം നടത്തുന്ന അന്വേഷണം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഡി സുരേന്ദ്രനാഥ്, ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫി, അബ്ദുല്‍ ഖാദര്‍ സഅദി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഇ അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പങ്കെടുത്തു.

Post a Comment
0 Comments