ബദിയടുക്ക (www.evisionnews.in): കര്‍ണ്ണാടകയില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികളായ അബ്ദുല്‍ അസീസ്(28), ജനാര്‍ദ്ദനന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെ ഏത്തടുക്കക്ക് സമീപം കോങ്കിലയിലാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പര്‍ 30 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Post a Comment
0 Comments