ഉദുമ: (www.evisionnews.in)കോട്ടിക്കുളം നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ കൈമാറല്‍ ചടങ്ങ് ശനിയാഴ്ച നടക്കും. നാലു മണിക്ക് ഹാഫിള് ബാരിഅ് അനീസ് റഹ്മാന്‍ കര്‍ണ്ണാടക, ഹാഫിള് ബാരിഅ് മുഹമ്മദ് അസ്ഹദ് യുസുഫി യു.പി ഖുര്‍ആന്‍ പാരായണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കോട്ടിക്കുളം ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ മദ്രസ കൈമാറല്‍ ചടങ്ങ് നിര്‍വ്വഹിക്കും. കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് സി. ഹമീദ് ഹാജി അധ്യക്ഷത വഹിക്കും. മദ്രസ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ അസീസ് ഹാജി അക്കര സ്വാഗതം പറയും. അല്‍ ബിര്‍റ് പ്രീ ഇസ്‌ലാമിക് സ്‌കൂളിന്റെ ഉദ്ഘാടനവും ഖാസി നിര്‍വ്വഹിക്കും. ഖാസി സയ്യദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ക്ക് കാപ്പില്‍ മുഹമ്മദ് പാഷ ഹാജിയും കോണ്‍ട്രാക്ടര്‍ രവിക്ക് ഷാഫി ഹാജിപള്ളിക്കാലും ഉപഹാരം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാര്‍, സമസ്ത കേരള മുശാവറ അംഗം യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍, അഹമ്മദ് മുസ്‌ലിയാര്‍, പ്രസംഗിക്കും. രാത്രി എട്ടു മണിക്ക് മദ്രസ വിദ്യാഭ്യസത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സാലിഹ് ഹുദവി തൂത്ത പ്രഭാഷണം നടത്തും. ഒന്നിന് രാത്രി എട്ടു മണിക്ക് വിശ്വാസിയുടെ അമൂല്യ സമ്പത്ത് എന്ന വിഷയത്തില്‍ ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരവും രണ്ടിന് രാത്രി സ്വര്‍ഗം മാടി വിളിക്കുന്നവര്‍ എന്ന വിഷയത്തില്‍ തിരുവന്തപുരം നെയ്യാറ്റിന്‍കര ചീഫ് ഇമാം അന്‍വര്‍ മന്നാനിയും പ്രഭാഷണംനടത്തും. ഒന്നു രണ്ടു തിയ്യതികളില്‍ എസ്.വി മുഹമ്മദലി, ബഷീര്‍ എടാട്ട് എന്നിവര്‍ ക്ലാസെടുക്കും.

Post a Comment
0 Comments