Type Here to Get Search Results !

Bottom Ad

ജില്ലയിലെ പടക്കകടകളില്‍ പോലീസ് റെയ്ഡ് നടത്തി


കാസര്‍കോട് (www.evisionnews.in): വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പടക്ക കടകളില്‍ പോലീസ് റെയ്ഡ് നടത്തി. വിഷു മുന്‍നിര്‍ത്തി ജില്ലയിലെ പടക്കക്കടകളില്‍ വീര്യം കൂടിയതുള്‍പ്പെടയുള്ള വെടിമരുന്നുകള്‍ വന്‍ തോതില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച വെടിമരുന്നുകള്‍ കണ്ടെത്തിയിട്ടില്ല.

പടക്കനിര്‍മാണശാലകളിലും വില്‍പ്പന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന സ്ഥലങ്ങളിലും അതീവജാഗ്രത പാലിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിക്കെട്ട് ദുരന്തമുണ്ടായ നീലേശ്വരത്തെ പടക്ക ശാലയില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. 

പടക്കശാലകളില്‍ മുന്‍കരുതലായി തീകെടുത്തുന്ന ഫയര്‍ എസ്റ്റിംഗ്വിഷറും അടിയന്തിരവാതിലുകളും സ്ഥാപിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. നീലേശ്വരം, ഹൊസ്ദുര്‍ഗ്, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം, ചന്തേര, ബേഡകം, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധികളിലെ പടക്കക്കടകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.


Keywords: Kasaragod-news-police

Post a Comment

0 Comments

Top Post Ad

Below Post Ad