Type Here to Get Search Results !

Bottom Ad

ഫ്‌ളെഡ് ലൈറ്റ് കബഡി ടൂര്‍ണമെന്റ് നടത്തി


മുളിയാര്‍ (www.evisionnews.in): മല്ലം ശ്രീനിധി, ദുര്‍ഗ്ഗ ഫ്രണ്ട്‌സ് ക്ലബ്ബുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളെഡ് ലൈറ്റ് കബഡി ടൂര്‍ണമെന്റ് മല്ലം ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട് ഉദ്ഘാടനം ചെയ്തു. ജയന്ത അധ്യക്ഷത വഹിച്ചു. സത്യന്‍ മല്ലം സ്വാഗതം പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഗണേഷന്‍, ഷരീഫ് മല്ലത്ത്, രാജന്‍ ബേപ്, കരുണാകരന്‍ മല്ലം, ജയരാമന്‍, അശോകന്‍ മല്ലം, രാജേഷ് ബാദിയടുക്കം, രാജന്‍ കൊളച്ചെപ്പ് പ്രസംഗിച്ചു. കന്തല്‍ കബഡി ടീം ഒന്നും മലങ്കര കബഡി ടീം രണ്ടും മഹാലിങ്കേശ്വര കബഡി ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയിച്ച ടീമുകള്‍ക്ക് ആനമജല്‍ ദുര്‍ഗ്ഗപ്രസാദ് കപ്പുകള്‍ വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad