എര്‍മാളം: കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം എര്‍മാളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അജ്മീര്‍ ഖാജ ഗരീബ് നവാസ് തങ്ങളുടെ പേരില്‍ വര്‍ഷത്തില്‍ നടത്തി വരുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും നാളെ മുതല്‍ 17 വരെ എര്‍മാളം പൊസോട്ട് തങ്ങള്‍ നഗറില്‍ നടക്കും. നാളെ രാവിലെ 10 മണിക്ക് സയ്യിദ് യു പി എസ് തങ്ങള്‍ റഹ് മാനിയ നഗര്‍ പതാക ഉയര്‍ത്തും. രാത്രി ഏഴ് മണിക്ക് ഉദ്ഘാടന സമ്മേളനം ഇ.എം അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ എം. ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും. റാഫി അഹ്സനി കാന്തപുരം പ്രഭാഷണം നടത്തും. തുടര്‍ന്ന് കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള രാത്രികളില്‍ അനസ് സിദ്ദീഖ് ഷിറിയ, പി.കെ മുഹമ്മദ് ബാദ്ഷ സഖാഫി ആലപ്പുഴ, റഫീഖ് സഅദി ദേലംപാടി, വൈ എ ത്വാഹ മഹ്‌ളരി കൊല്ലം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. നേര്‍ച്ചയോടനുബന്ധിച്ച് നെല്ലിക്കുന്ന് ഖുവ്വത്തുല്‍ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ദഫ്, അറബന പ്രദര്‍ശനവും ലക്ര് വിതരണവും നടക്കും. 16ന് വൈകിട്ട് ഏഴ് മണിക്ക് സമാപന സമ്മേളനം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
ഏപ്രില്‍ 17ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അജ്മീര്‍ മൗലീദിന് എര്‍മാളം ജുമാ മസ്ജിദ് ഖത്വീബ് ഹാജി കെ അബ്ദുല്‍റഹ് മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. മൂന്ന് മണിക്ക് നടക്കുന്ന സാന്ത്വന സംഗമം അഹ് മദ് കൊല്ലമ്പാടിയുടെ അധ്യക്ഷതയില്‍ എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ കരിവള്ളൂര്‍ പ്രഭാഷണം നടത്തും. കാസര്‍കോട് ഡി വൈ എസ് പി മുരളീധരന്‍ സാന്ത്വന വിതരണം നടത്തും. പി ബി അഹ് മദ് ഹാജി, മഹ് മൂദ് തൈവളപ്പ്, താജുദ്ദീന്‍ നെല്ലിക്കട്ട, ജാഫര്‍ പി ബി തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കും. വൈകിട്ട് അഞ്ച് മണിക്ക് ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി നേര്‍ച്ച സമാപനം കുറിക്കും.
Post a Comment
0 Comments