Type Here to Get Search Results !

Bottom Ad

കരിച്ചേരി പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു


ബേഡകം (www.evisionnews.in): കുണ്ടംകുഴിക്ക് സമീപം കരിയത്ത് കരിച്ചേരി പുഴയില്‍ വിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കല്ലടക്കുറ്റിയിലെ എ.സി അബ്ദുല്ലയുടെ മകന്‍ ജാബിര്‍ (ഏഴ്), ബന്ധു കോഴിക്കോട് സ്വദേശിയായ സൈനുല്‍ ആബിദ് 22 കാരനുമാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ജാബിറിന്റെ സഹോദരിയുടെ വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Keywords: Kasaragod-news-bedaka-dead-in-river

Post a Comment

0 Comments

Top Post Ad

Below Post Ad