Type Here to Get Search Results !

Bottom Ad

ബര്‍ത്ത്‌ഡേ പാ ര്‍ട്ടിയില്‍ വിതരണംചെയ്ത മധുരപലഹാരം കഴിച്ച് 23 പേര്‍ മരിച്ചു


ഇസ്ലാമാബാദ് (www.evisionnews.in): ബര്‍ത്ത്‌ഡേ പാര്‍ട്ടയില്‍ വിതരണംചെയ്ത മധുര പലഹാരം കഴിച്ച് പാകിസ്താനില്‍ 23 പേര്‍ മരിച്ചു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബേക്കറി ഉടമകളെയും ഒരു തൊഴിലാളിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ചെറുമകന്റെ ജന്മദിനത്തോടനുബന്ധിച്ച് പഞ്ചാബ് സ്വദേശിയായ ഉമര്‍ ഹയാത്ത് എന്നയാള്‍ വിതരണം ചെയ്ത മധുരപലഹാരങ്ങള്‍ കഴിച്ചവരാണ് മരിച്ചത്. മധുരപലഹാരത്തില്‍ വിഷാംശം അടങ്ങിയിരുന്നവെന്നാണ് കരുതുന്നത്. കുട്ടിയുടെ പിതാവും അമ്മാവന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മധുരപലഹാരങ്ങള്‍ വാങ്ങിയ ബേക്കറിയുടെ സമീപം കീടനാശിനി വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നുവെന്നും അത് പുതുക്കി പണിയുന്ന സമയത്ത് കീടനാശിനി ബേക്കറിയിലേക്ക് മാറ്റിയിരുന്നതായും പോലീസ് പറയുന്നു. പലഹാരം ഉണ്ടാക്കുന്നതിനിടയില്‍ കീടനാശിനികള്‍ കലര്‍ന്നതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad