കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ ഡോഗ് സ്‌ക്വാഡിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റായി പുതിയ രണ്ട് നായകള്‍. ബഡ്ഡിയെന്ന ഒന്നേകാല്‍ വയസ്സുകാരനും റൂണിയെന്ന ഒന്നരവയസ്സുകാരനും. ലാബ്രഡോര്‍ ഇനമായ ബഡ്ഡി ബോംബും മറ്റ് സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്ന സ്‌നിഫര്‍ ഡോഗാണ്. ജര്‍മന്‍ ഷെപ്പേഡ് ഇനത്തിലെ റൂണി കൊലപാതകം, മോഷണം എന്നിവയ്ക്ക് തുമ്പുണ്ടാക്കാന്‍ മിടുക്കനായ ട്രാക്കര്‍ ഡോഗും.
ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍നിന്ന്പരിശീലനം കഴിഞ്ഞ് ഇവര്‍ കാസര്‍കോട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായത്. തോടെ ജില്ലയിലെ ഡോഗ് സ്‌ക്വാഡിലെ നായകളുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുള്ള ടിഫി എന്ന ലാബ്രഡോര്‍ ഇനത്തിലെ നായ നേരത്തേതന്നെ ജില്ലയിലെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയിരുന്നു.
ഒരു ട്രാക്കര്‍ ഡോഗ് കൂടി ആവശ്യമാണ്. ഒട്ടേറെ കേസുകള്‍ ഉള്ളതിനാല്‍ കൊലപാതകമോഷണ കേസുകള്‍ കണ്ടുപിടിക്കാന്‍ റൂണിക്ക് പുറമെ ഒരു നായകൂടി വേണം. രഞ്ജിത്ത്, പ്രജേഷ് എന്നിവരാണ് റൂണിയുടെ പരിശീലകര്‍. കെ.കെ.അജേഷ്, പി.മനു എന്നിവരാണ് ബഡ്ഡിയുടെ പരിശീലകര്‍.ജിന്‍സും യതീശനുമാണ് ടിഫിയുടെ കാര്യങ്ങള്‍ നോക്കുന്നത്.
keywords: difi-baddy-runi-ksd-dog-squad
Post a Comment
0 Comments