കാസര്‍കോട് (www.evisionnews.in): മാര്‍ക്‌സിസ്റ്റ് കുപ്രചരണങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം തള്ളുമെന്നും യു.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭ -2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന് എത്രസീറ്റുകള്‍ കിട്ടുമെന്നുള്ള പ്രവചനത്തിനില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്ന സമീപനമാണ് സിപിഎം കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ന്നത്. ഇതിന് അവര്‍ക്ക് തിരിച്ചടി കിട്ടും. യു.ഡി.എഫിലെ 140 സ്ഥാനാര്‍ത്ഥികളും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്‌സിസ്റ്റ് കുതന്ത്രങ്ങളില്‍ യു.ഡി.എഫ് ഐക്യം തകരില്ല. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. സി.പി.എം അല്ല. സിപിഎം കോണ്‍ഗ്രസിനെതിരെ ശബ്ദിക്കുന്നുണ്ടാകാം. പക്ഷെ പ്രവര്‍ത്തിക്കുന്നില്ല. ബീഹാറിലെ മഹാസഖ്യത്തിന്റെ വിജയത്തിന് ശേഷം ബിജെപിക്ക് കിട്ടുന്ന കനത്ത തിരിച്ചടിയായിരിക്കും കേരളത്തിലെ ഇലക്ഷന്‍ ഫലം. വികസനത്തിലും കരുതലിലുമൂന്നിയാണ് യു.ഡി.എഫ് ഭരിച്ചത്.
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഉപ്പിന്റെ കലര്‍പ്പ് മാറ്റാനുള്ള വഴികള്‍ ആസൂത്രിതമായി നടപ്പാക്കുന്നതിനെ കുറിച്ച് വരള്‍ച്ചാ ദുരിതാശ്വാസ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. അഡ്വ സി.കെ ശ്രീധരന്‍, അഡ്വ സുബ്ബയ്യറൈ, കെ മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments