കൊല്ലം (www.evisionnews.in): പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ടിന് അനുമതിയില്ലെന്ന് സൂചന. ജില്ലാ ഭരണകൂടവും പോലീസും വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, അവസാന നിമിഷം താല്‍ക്കാലിക അനുമതി ലഭിച്ചെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
പരസ്പരം മത്സരമുണ്ടാകുമെന്ന് സൂചന ലഭിച്ചിരുന്നതിനാല്‍ ആദ്യം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണ് എന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വെടിക്കെട്ട് നടത്താന്‍ അധികൃതര്‍ സമ്മതിച്ചത്.
പതിറ്റാണ്ടുകളായി മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. ഇതിനു അനുമതി നല്‍കരുതെന്ന് ഇത്തവണ നാട്ടുകാരായ നിരവധി പേര്‍ പോലിസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാല്‍, ക്ഷേത്രാചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി. വെടിക്കെട്ടിന് അനുകൂലമായും പ്രതികൂലമായും പ്രചാരണം നടന്നിരുന്നു. ഒടുവില്‍ മത്സരം ഒഴിവാക്കി ഒരു കമ്പക്കാരനെ വെച്ച് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വെടിക്കെട്ട് ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ചയാണ് ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചത്. രേഖാമൂലം അനുമതി ലഭിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കളക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂ.
അനധികൃതമായി വെടിമരുന്ന സൂക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ആചാരപ്രാകാരമുള്ള വെടിക്കെട്ടിന് ശേഷം അനധികൃതമായി വെടിമരുന്നുകള്‍ ഇവിടെ എത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കരാറുകാരന്‍ ഉമേഷിനെതിരെ പൊലീസ് കേസെടുത്തു. കഴക്കൂട്ടം സ്വദേശിയാണ് ഇയാള്‍. കൃഷ്ണന്‍ കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി സെന്‍കുമാര്‍ അറിയിച്ചു.
Keywords: kerala, kollam, accident, blast

Post a Comment
0 Comments