ഉഡുപ്പി: (www.evisionnews.in) കൊല്ലൂര്‍ മുകാമ്പിക ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസില്‍ ക്ഷേത്രത്തിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റിലായി. സര്‍വ്വീസില്‍നിന്ന് വിരമിച്ച എല്‍. എസ് മാരുതി(61)യാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇതോടെ കേരളത്തിലെ ഭക്തജനങ്ങള്‍ അടക്കം ഉറ്റുനോക്കുന്ന കൊല്ലൂര്‍ ക്ഷേത്ര കവര്‍ച്ച കേസ് സുപ്രധാന വഴിത്തിരിവിലെത്തി. ഉഡുപ്പി ജില്ലാ പോലീസ് ചീഫ് അണ്ണാമലൈ ആണ് മാരുതിയുടെ അറസ്റ്റുവിവരം മാധ്യമങ്ങളെ അറിയിച്ചത്.
2012-15 വര്‍ഷങ്ങളില്‍ മാരുതിയായിരുന്നു ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍. ഇദ്ദേഹത്തിന്റെ നിരുത്തരവാദിത്തവും പിടിപ്പുകേടുമാണ് ക്ഷേത്രജീവനക്കാരടക്കം പങ്കാളികളായ കവര്‍ച്ചക്ക് കാരണമായതെന്ന് എസ്. പി പറഞ്ഞു. കേസില്‍ കവര്‍ച്ചയുടെ സൂത്രധാരന്‍ ശിവരാം മടിവാള അടക്കം അഞ്ചോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്ര മുതലുകള്‍ കവര്‍ച്ച ചെയ്ത കേസിലെ മുഴുവന്‍ പേരെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് നൂറുകണക്കിന് കത്തുകളാണ് ഉഡുപ്പി പോലീസ് ആസ്ഥാനത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ക്ഷേത്രത്തിലെ 3172.2 ഗ്രാം സ്വര്‍ണ്ണ ശേഖരത്തില്‍നിന്ന് 2521.01 ഗ്രാം സ്വര്‍ണ്ണമാണ് മോഷണം പോയത്. കേസില്‍ ശിവരാമക്ക് പുറമെ ഗംഗാധര്‍ ഹെഗ്‌ഡെ, പ്രസാദ് ആചാര്‍, നാഗരാജ് ഷെരേഗാര്‍, ഗണേഷ് പൂജാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
keywords: uduppi-temple-loot-theft-executive-officer-arrested
Post a Comment
0 Comments