Type Here to Get Search Results !

Bottom Ad

കൊല്ലം പരവൂരില്‍ വെടിക്കെട്ട് അപകടം: 86 മരണം; 200 ഓളം പേര്‍ക്ക് ഗുരുതരം


കൊല്ലം (www.evisionnews.in):  പരവൂരില്‍ വെടിക്കെട്ട് അപകടത്തില്‍ 86 പേര്‍ മരിച്ചു.  200ലധികം പേര്‍ക്ക് ഗുരുതമായി പൊള്ളലേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലാണ് പുലര്‍ച്ചെ 3.30നാണ് അപകടം. കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.


നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക ഉത്തരവോടെ നടത്തിയതിനിടിയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ സജി സെബാസ്റ്റ്യന്‍ എന്ന  പൊലീസുകാരനുമുണ്ട്. ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ക്ഷേത്രത്തിന്റെ ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതാണ് വിവരം. അപകടത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഓഫീസ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.


മത്സര കമ്പത്തിനിടെ അനുമതിയില്ലാതെ സുശീലന്‍ എന്നയാളാണ് വെടിക്കെട്ട് നടത്തിയത്. ഇയാളുടെ ഭാര്യയുടെ പേരിലാണ് ലൈസന്‍സ്. പരുക്കറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര ധനസഹായമെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Keywords:  kollam-blast-accident-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad