കാസര്‍കോട്: (www.evisionnews.in) കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ധന്യാ സുരേഷ് മത്സരിക്കും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ധന്യാ സുരേഷിനെ സ്ഥാനാര്‍ത്ഥി ആകുന്നതിനെ സംബന്ധിച്ച് ഡി.സി.സി പ്രസിഡണ്ട് അഡ്വ: സി.കെ ശ്രീധരന് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്ന് വിവരം ലഭിച്ചതായറിയുന്നു. ഈ വിവരം സി.കെ ശ്രീധരന്‍ ധന്യക്ക് കൈമാറിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പിതാവുമായ പി.ഗംഗാധരന്‍ നായര്‍ക്കും മകളുടെ സ്ഥാനാത്ഥിത്വം സംബന്ധിച്ച് സന്ദേശം ലഭിച്ചതായാണ് സൂചന.
പയ്യന്നൂരില്‍ സാജിദ് മവ്വലും കല്ല്യാശ്ശേരിയില്‍ അമൃതാ രാമകൃഷ്ണനും മത്സരിക്കും. അതേസമയം കല്ല്യാശ്ശേരിയില്‍ പി.രാമകൃഷ്ണന്റെ പേരും മുന്തിയ പരിഗണനയില്‍ നിലനില്‍ക്കുന്നുണ്ട്. പയ്യന്നൂരിലേയും, കല്ല്യാശ്ശേരിയിലേയും സ്ഥാനാര്‍ത്ഥികളേയും ഇന്ന് രാത്രിയോടെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.
36 വയസ്സുകാരിയായ ധന്യാസുരേഷ് കെ.എസ്.യു വിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു. വിജയപ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് കോട്ടയായ
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും അങ്കത്തട്ടില്‍ പതറില്ലെന്നും ധന്യാ സുരേഷ് ഇ-വിഷനോട് പറഞ്ഞു.
Post a Comment
0 Comments