Type Here to Get Search Results !

Bottom Ad

ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.in): പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്‍ (60) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം.

ദീര്‍ഘകാലം പള്ളിക്കര ഗ്രാമ പഞ്ചായത്തംഗമായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, തച്ചങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി വിശ്രമത്തിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad