Type Here to Get Search Results !

Bottom Ad

അങ്കമാലിയിലെ അങ്കം: എല്‍ഡിഎഫിനോട് അയിത്തമില്ല -ജോണി നെല്ലൂര്‍


അങ്കമാലി (www.evisionnews.in): കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്തെത്തി. അങ്കമാലിയില്‍ സീറ്റ് തരില്ലെന്നും പിറവം സീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്നുമാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേരിട്ടറിയിച്ചെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

അപമാനിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും സീറ്റ് നിഷേധിച്ചതുകൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തന്നെ കൂടെ കൊണ്ടുനടന്ന് യു.ഡി.എഫ് വഞ്ചിക്കുകയായിരുന്നു. ഇടതിനോട് അയിത്തമില്ല. ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

keyword-news nellur

Tags

Post a Comment

0 Comments

Top Post Ad

Below Post Ad