മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയെ നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം മുറുകുന്നതിനിടയില്‍ സംഘ്പരിവാറുമായി ഉറ്റബന്ധമുള്ള സംഘടനയായ യുവ ബ്രിഗേഡിന്റെ നേതാവ് നരേഷ് ഷേണായി മുങ്ങി. അതിനിടെ വ്യാഴാഴ്ച സിറ്റി അസി പോലീസ് കമ്മീഷണര്‍ തിലക് ചന്ദ്രയുടെ നേതൃത്വത്തില്‍ നരേഷ് ഷേണായിയുടെ വീട് റെയ്ഡ് ചെയ്തു. കൊലനടന്ന 22ന് തന്നെ നരേഷ് ഷേണായി നഗരം വിട്ടുവെന്ന് പോലീസ് പറഞ്ഞു. ഷേണായിയുടെ വെങ്കട്ടരമണ വി.ടി റോഡിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കേസില്‍ രണ്ടു വാടകക്കൊലയാളികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
സദാചാര പോലീസ് ഗുണ്ടകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് യുവബ്രിഗേഡ്. അതേസമയം, സ്വന്തം സമുദായാംഗമായിട്ടും വിനായക ബാലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൗഡ സാരസ്വത വിഭാഗവും അവരുടെ മതനേതൃത്വവും തുടരുന്ന മൗനത്തിലും പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Keywords; Kasaragod-news-manglore-police-case-murder
Post a Comment
0 Comments